കവീക്കുന്ന്: സെന്റ് എഫ്രേംസ് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ് രൂപീകരിച്ചു. വികാരി ഫാ. മാത്യു പന്തലാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ, ദീപിക ഏരിയ സർക്കുലേഷൻ മാനേജർ സജിമോൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ഇ. തോമസ് കദളിക്കാട്ടിൽ-പ്രസിഡന്റ്, പി.സി. ഏബ്രഹാം പാലിയേക്കുന്നേൽ-വൈസ് പ്രസിഡന്റ്, ജി.പി. സെബാസ്റ്റ്യൻ ഞാവള്ളിൽപുത്തൻപുര-സെക്രട്ടറി, സിറിയക് തോമസ് ചീരാംകുഴി-ജോയിന്റ് സെക്രട്ടറി, പൈലോ പാനായിൽ-ട്രഷറർ, പി.എസ്. സെബാസ്റ്റ്യൻ പുത്തൻപുരയിൽ, ജോൺസൺ തോമസ് പനയ്ക്കച്ചാലിൽ, തോമസ് മാത്യു നടയ്ക്കൽ, സേവി പി. സ്കറിയ പൊരുന്നോലിൽ, ബിനോയി ജോസഫ് മുകാല, ജോസി തോമസ് തൈമുറിയിൽ, യൂജിൻ ആന്റണി ചക്കൻകുളം, ജോണി സെബാസ്റ്റ്യൻ ഊട്ടുകുളം, ടോം കുര്യൻ മണ്ണൂരാംപറന്പിൽ, ജോൺ സഖറിയാസ് പൊരുന്നോലിൽ, മാത്യു ജോസഫ് മണ്ണൂരാംപറന്പിൽ-എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.
കവീക്കുന്ന് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ് രൂപീകരിച്ചു
10:04 PM Apr 05, 2017 | Deepika.com