ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മി​ക​ച്ച​ നേ​ട്ടം

10:04 PM Apr 05, 2017 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: 2016-17 വ​ർ​ഷം അ​നു​വ​ദി​ച്ച ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വി​നി​യോ​ഗി​ച്ച് ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മി​ക​ച്ച നേ​ട്ടം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 2.19 കോ​ടി രൂ​പ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 30.16 ല​ക്ഷം രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 71.04 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 3,21,22,000 രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വി​നി​യോ​ഗി​ച്ച് ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി മാ​റി.
ഒ​ട്ടേ​റെ പു​തു​മ​ക​ളു​ള്ള പ്രോ​ജ​ക്‌​ടു​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 34 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​ൻ​സി​ലേ​റ്റ​ർ എ​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി, എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യോ​ഗാ പ​രി​ശീ​ല​നം, മാ​ന​സി​ക-​ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ - സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നേ​ത്ര പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​വും തു​ട​ങ്ങി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ടു​ത്തു​പ​റ​യേ​ണ്ട നേ​ട്ട​ങ്ങ​ളാ​ണ്.
ഐ​എ​സ്ഒ 9001 : 2015 ല​ഭ്യ​മാ​യി​ട്ടു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വെ​ർ​ച്വ​ൽ ക്ലാ​സ് റൂം, ​ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​ർ എ​ന്നി​വ സ്ഥാ​പി​ക്കു​ക വ​ഴി വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നാ​ണു തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​തെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി അ​റി​യി​ച്ചു.