ആവേമരിയായില് ഏകദിന കണ്വന്ഷന്
10:04 PM Apr 05, 2017 | Deepika.com
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ ധ്യാന സെന്ററായ എരുമേലി ആവേമരിയായുടെ ആഭിമുഖ്യത്തില്‍ നാളെ എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ ഏകദിന കണ്വന്ഷന് നടക്കും. രാവിലെ 9.30ന് ജപമാല. തുടര്‍ന്ന് ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ വചനപ്രഘോഷണം നടത്തും. ദിവ്യകാരുണ്യ ആരാധന, ജപമാല, വിശുദ്ധകുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേൽ, ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കൽ, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം എന്നിവര്‍ നേതൃത്വം നല്‍കും.