കോതമംഗലത്ത് പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടിച്ചെടുത്തു

02:03 AM Apr 05, 2017 | Deepika.com
കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ക​ളി​ൽ നി​ന്ന് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബാ​ബു പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും 50 മൈ​ക്രോ​ണി​ൽ കൂ​ടു​ത​ലു​ള്ള പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 4000 രൂ​പ ന​ഗ​ര​സ​ഭ​യി​ൽ അ​ട​ച്ച് മു​ൻ​കൂ​ർ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​നു​മ​തി വാ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ജി, ജോ​ണ്‍​സി, നി​ത്യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.