വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലേ​ക്കും വീ​ട്ടി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന്

02:03 AM Apr 05, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: മീ​ങ്കു​ന്നം മു​ത​ൽ മൂ​വാ​റ്റു​പു​ഴ വ​രെ​യു​ള്ള റോ​ഡു വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ടി​പി​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഈ​സ്റ്റ് മാ​റാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​ന്‍റെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നും വീ​ടി​നും കേ​ടു​പാ​ടു വ​രു​ത്തു​ക​യും ഇ​വി​ടേ​യ്ക്കു​ള്ള പ്ര​വേ​ശ​ന മാ​ർ​ഗം ത​ട​യുകയും ചെയ്തെന്ന് ആ​ക്ഷേപം.
അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് മാ​ർ​ഗ ത​ട​സം നീ​ക്ക​ണ​മെ​ന്നും കെ​എ​സ്ടി​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ സ​മി​തി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇ​തി​നു പു​റ​മെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം മൂ​ലം വീ​ടി​നും, വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ​ക്കും വ്യാ​പാ​ര ന​ഷ്ട​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.