വാ​ട്ട​ർ ച​ല​ഞ്ച് പ​ദ്ധ​തി ആ​രം​ഭി​ച്ചു

02:03 AM Apr 05, 2017 | Deepika.com
കോ​ത​മം​ഗ​ലം: മാ​ലി​ന്യ​മു​ക്ത ജ​ല​ത്തി​നാ​യി മാ​ർ അ​ത്ത​നേ​ഷ്യ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ’വാ​ട്ട​ർ ച​ല​ഞ്ച്’ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.
ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും ജ​ല​സ്രോ​ത​സു​ക​ളു​ടെ​യും ശു​ദ്ധ​ത ആ​ധി​കാ​രി​ക​മാ​യി ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് പ​ദ്ധ​തി​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. "സേ​വ് വാ​ട്ട​ർ സേ​വ് പ്ലാ​ന​റ്റ്’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യി മു​ന്നി​ട്ട​റി​ങ്ങി​യി​രി​ക്കു​ന്ന​ത്.
പ്രാ​രം​ഭ​ഘ​ട്ട​മാ​യി എം​എ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​റ​ണാ​കു​ളം, കാ​ക്ക​നാ​ട് പ്ര​ദേ​ശ​ത്തെ ഇ​രു​പ​ത് ഫ്ളാ​റ്റു​ക​ളി​ലെ​യും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ​യും കു​ടി​വെ​ള്ള​വും പൈ​പ്പു​വെ​ള്ള​വും വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ചു. ശു​ദ്ധി​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​ൻ എം​എ കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി ലാ​ബി​ൽ ജ​ലം പ​രി​ശോ​ധി​ക്കും. ഇ​ക്കോ​ളി​ൻ ബാ​ക്ടീ​രി​യ, ഫ്ളൂ​റൈ​ഡ്, ക്ലോ​റൈ​ഡ്, നൈ​ട്രേ​റ്റ്, ഹെ​വി മെ​റ്റ​ൽ​സ് എ​ന്നി​വ​യു​ടെ അ​ള​വും തോ​തും പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധ​നാ​ഫ​ലം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു രേ​ഖാ​മൂ​ലം ന​ൽ​കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ സെ​മി​നാ​ർ ന​ട​ത്തു​മെ​ന്നും കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​കെ. പ്ര​ഭാ​വ​തി ന​ന്പ്യാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​എം. ജോ​ർ​ജ്, ബെ​ന്നി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​ത് അ​ധ്യാ​പ​ക​രും നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.