മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ഷൈ​ൻ രാ​ജി​വ​ച്ചു

02:03 AM Apr 05, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ:​മു​ന്ന​ണി​യു​മാ​യി ഉ​ണ്ടാ​ക്കി​യ സ​മ​വാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ചി​ന്ന​മ്മ ഷൈ​ൻ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ന്ന​ലെ രാ​ജി വ​ച്ചു.
മു​ന്ന​ണി​യി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ച് ആ​ദ്യ ഒ​രു വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും അ​വ​സാ​ന മൂ​ന്നു വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ഇ​തു പ്ര​കാ​ര​മാ​ണ് രാ​ജി. തു​ട​ർ​ന്നു​ള്ള കാ​ല​യ​ള​വി​ൽ കോ​ണ്‍​ഗ്ര​സി​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. ഇ​ത​നു​സ​രി​ച്ച് കോ​ണ്‍​ഗ്ര​സി​ലെ പാ​യി​പ്ര കൃ​ഷ്ണ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​കാ​നാ​ണ് സാ​ധ്യ​ത.
പ​തി​മൂ​ന്നം​ഗ ഭ​ര​ണ സ​മി​തി​യി​ൽ കോ​ണ്‍​ഗ്ര​സ്-​നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മൂ​ന്ന്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ്-​ഒ​ന്ന്, സി​പി​എം-​മൂ​ന്ന്, സി​പി​ഐ-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.