ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം

02:02 AM Apr 05, 2017 | Deepika.com
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കാ​മ​റ്റ​ത്ത് സ്ഥാ​പി​ക്കു​ന്ന അ​ന​ധി​കൃ​ത ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ലൈ​സ​ൻ​സി​ന് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് സ​മ​ര​ക്കാ​രെ കു​ടു​ക്കാ​ൻ പ്ലാ​ന്‍റു​ട​മ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​കു​ന്ന​തോ​ടെ പാ​ല​യ്ക്കാ​മ​റ്റം, കി​ങ്ങി​ണി​മ​റ്റം, ത​മ്മാ​നി​മ​റ്റം പാ​ട​ശേ​ഖ​ര​ങ്ങ​ൾ നാ​ശോ​ന്മു​ഖ​മാ​കു​ന്ന​തി​നു പു​റ​മേ ഇ​തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ​യാ​ർ മ​ലി​ന​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.