കൊച്ചി: ഹൃദ്രോഗികൾക്കു സഹായഹസ്തവുമായി ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്റെ സംഗീതസന്ധ്യ. കേരള ഹാർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ ആറിന് കലൂർ ഗോകുലം പാർക്കിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽനിന്നു ലഭിക്കുന്ന തുക ജില്ലയിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹൃദ്രോഗികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുമെന്നു സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. വൈകുന്നേരം ആറിനാണു പരിപാടി ആരംഭിക്കുന്നത്.
സംഗീതസദസിൽ കേരള ഹാർട്ട് ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനവും നടക്കും. ടിക്കറ്റുകൾ ’ബുക്ക്മൈഷോ’യിലൂടെയും ലഭ്യമാണ്.
ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ രോഗികളും രോഗികളെ ഫൗണ്ടേഷനുമായി ബന്ധപ്പെടുത്താൻ ആഗ്രഹിക്കുന്നവരും 9961014446, ckkkul deep@ yahoo.com എന്നിവയിലൂടെ ബന്ധപ്പെടുകയോ, www. keralaheartfoundation.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്നും ഭാരവാഹികൾ പറഞ്ഞു.
ഹൃദ്രോഗികൾക്കു സഹായഹസ്തംനീട്ടി ഗാനഗന്ധർവന്റെ സംഗീതസന്ധ്യ
02:02 AM Apr 05, 2017 | Deepika.com