കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊന്പനാനയെ ഉത്സവാഘോഷങ്ങളിലും പ്രദർശനങ്ങളിലും പങ്കെടുപ്പിക്കുന്നതിനു ജില്ലാ കളക്ടർ താത്ക്കാലിക വിലക്കേർപ്പെടുത്തി ഉത്തരവിട്ടു. ഈ ആനയ്ക്ക് ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള സാഹചര്യത്തിൽ നാട്ടാന പരിപാലന നിയമം അനുസരിച്ചു ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണു നടപടി.
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയോഗിക്കുന്ന വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി നടപടികളെന്നു ജില്ലാ കളക്ടർ വ്യക്തമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്ക്
02:02 AM Apr 05, 2017 | Deepika.com