കൊച്ചി: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) അന്താരാഷ്ട്ര മഹ്സീർ മത്സ്യ (കുയിൽ മത്സ്യം) സംരക്ഷണ നയരൂപീകരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ നിർവഹിച്ചു. യുകെയിലെ ബോണ്‍മൗത്ത് സർവകലാശാലയിൽ നിന്നുള്ളവരും മഹ്സീർ ട്രസ്റ്റും സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയനിലെ പ്രത്യേക സംഘവും പങ്കെടുത്തു.
ജലത്തിലെ കടുവകൾ എന്നറിയപ്പെടുന്ന ശുദ്ധജല മത്സ്യമായ മഹ്സീർ മത്സ്യസംരക്ഷണത്തിനായുള്ള നിലവിലെ നയങ്ങളെപ്പറ്റി ശില്പശാലയിൽ ചർച്ച ചെയ്തു.
കുഫോസിൽ അന്താരാഷ്ട്ര മഹ്സീർ മത്സ്യ സംരക്ഷണ ശില്പശാല
02:00 AM Apr 05, 2017 | Deepika.com