ചീമേനി: ആവേശത്തോടെ സ്മാഷുകൾ തീർക്കുന്ന വോളീബോൾ ടൂർണമെന്റിനു ചീമേനിയിൽ ഒരുക്കങ്ങളായി. സംസ്ഥാന ഇന്റർ ക്ലബ് വോളീബോൾ ടൂർണമെന്റിന്റെ മത്സരങ്ങളിൽ വോളി കളത്തിലെ പ്രമുഖരെത്തുന്നുവെന്നതു കളിക്കന്പക്കാർക്കു ആഹ്ലാദം പകരുകയാണ്. കേരള സ്റ്റേറ്റ് വോളീബോൾ അസോസിയേഷൻ, ജില്ലാ വോളീബോൾ അസോസിയേഷൻ, ചീമേനി രക്തസാക്ഷി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർ ക്ലബ് വോളിയിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, കെഎസ്ഇബി തിരുവനന്തപുരം, കേരള പോസ്റ്റൽ, കസ്റ്റംസ്, കേരളാ പോലീസ് തുടങ്ങിയ പുരുഷ ടീമുകളും ചങ്ങനാശേരി അസംപ്ഷൻ കോളജ്, കെഎസ്ഇബി തിരുവനന്തപുരം, കേരളാ പോലീസ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് തുടങ്ങിയ വനിതാ ടീമുകളും മാറ്റുരയ്ക്കാനെത്തും.
ഒന്പതു മുതൽ 16 വരെ നടക്കുന്ന ചാന്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം ഇന്നലെ വൈകുന്നേരം ചീമേനി ടൗണിൽ വിളംബര ഘോഷയാത്ര നടത്തി.
സംസ്ഥാന ഇന്റർ ക്ലബ് വോളിക്ക് ചീമേനി ഒരുങ്ങുന്നു c
01:54 AM Apr 05, 2017 | Deepika.com