ആർഎസ്ബിവൈ -എസ് ചിസ് സ്മാർട്ട് കാർഡ് പുതുക്കൽ
01:54 AM Apr 05, 2017 | Deepika.com
കാസർഗോഡ്: ആർഎസ്ബിവൈ -എസ് ചിസ് പദ്ധതി സ്മാർട്ട്കാർഡ് പുതുക്കൽ വിവിധ പഞ്ചായത്തുകളിൽ ഇന്നു മുതൽ നടക്കും. കഴിഞ്ഞവർഷം ലഭിച്ച സ്മാർട്ട് കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം കുടുംബാംഗങ്ങളിൽ ഒരാൾ കേന്ദ്രത്തിൽ ഹാജരാകണം. കോടോം ബേളൂർ -പഞ്ചായത്ത് ഹാൾ, ചെറുവത്തൂർ-തുരുത്തി സ്കൂൾ, പടന്ന -ഉദിനൂർ സ്കൂൾ, കയ്യൂർ-ചീമേനി- സി ഡി എസ് ഹാൾ, ചെമ്മനാട്-പഞ്ചായത്ത് ഹാൾ, പിലിക്കോട്-വയോജന കേന്ദ്രം കാലിക്കടവ്, വലിയ പറന്പ- പഞ്ചായത്ത് ഹാൾ, കിനാനൂർ കരിന്തളം-പഞ്ചായത്ത് ഹാൾ, വെസ്റ്റ് എളേരി-കുന്നുംകൈ സ്കൂൾ, കാറഡുക്ക -ഗണേഷ് മന്ദിരം-മുളേളരിയ, ബെള്ളുർ-പഞ്ചായത്ത് ഹാൾ, ബേഡഡുക്ക-കുണ്ടംകുഴി സാംസ്കാരിക നിലയം, കുന്പള-പഞ്ചായത്ത് ഹാൾ, ബദിയഡുക്ക-പഞ്ചായത്ത് ഹാൾ, തൃക്കരിപ്പൂർ-പഞ്ചായത്ത് ഹാൾ, മൊഗ്രാൽ പുത്തൂർ -പഞ്ചായത്ത് ഹാൾ, പൈവളിഗെ- പഞ്ചായത്ത് ഹാൾ, പുത്തിഗെ-പഞ്ചായത്ത് ഹാൾ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി -ടൗണ്‍ഹാൾ-കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റി-കൃഷിഭവൻ ഹാൾ നീലേശ്വരം, കാസർഗോഡ്-സിഡിഎസ് ഡൈനിംഗ് ഹാൾ കാസർഗോഡ് എന്നീ കേന്ദ്രങ്ങളിലാണ് കാർഡ് പുതുക്കുന്നത്.