കാസർഗോഡ്: ജില്ലയിലെ റേഷൻ കാർഡുടമകൾക്ക് ഏപ്രിൽ മാസത്തിൽ നോണ്‍പ്രയോറിറ്റി (നോണ്‍ സബ്സിഡി) അതായത് എപിഎൽ വിഭാഗത്തിൽപെട്ട കാർഡൊന്നിന് ആറു കിലോ അരി 8.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതന്പ് 6.70 രൂപ നിരക്കിലും ലഭിക്കും. കരട് മുൻഗണനാ പട്ടികയിൽപെട്ട റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതന്പും ലഭിക്കും. എ എ വൈ വിഭാഗത്തിൽപെട്ട കാർഡുടമകൾക്ക് സൗജന്യമായി 28 കിലോ അരിയും ഏഴ് കിലോ ഗോതന്പും ലഭിക്കും. നോണ്‍ പ്രയോറിറ്റി (സബ്സിഡി) കാർഡുടമകൾക്ക് ആളൊന്നിനു രണ്ട് കിലോ അരി രണ്ടു രൂപ നിരക്കിൽ ലഭിക്കും.
ജില്ലയിലെ മുഴുവൻ വൈദ്യുതീകരിച്ച വീട്ടിലെ മുഴുവൻ റേഷൻ കാർഡിനും അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാർഡിന് നാലു ലിറ്റർ വീതവും മണ്ണെണ്ണ ലിറ്ററിന് 21 രൂപ നിരക്കിൽ ലഭിക്കും. അന്നപൂർണ കാർഡ് ഉടമകൾക്ക് 10 കിലോ സൗജന്യമായും എൻഡോസൾഫാൻ ദുരിതബാധിതർക്ക് അവർക്കർഹതപ്പെട്ട റേഷൻ വിഹിതവും സൗജന്യമായി ലഭിക്കും. കാർഡുടമകൾ അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബിൽ സഹിതം റേഷൻ കടകളിൽ നിന്നും വാങ്ങണം. പരാതിയുണ്ടെങ്കിൽ താഴെ പറയുന്ന ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുക. താലൂക്ക് സപ്ലൈ ഓഫീസ്, കാസർഗോഡ്- 04994 230108. താലൂക്ക് സപ്ലൈ ഓഫീസ്, ഹൊസ്ദുർഗ് - 04672 204044. താലൂക്ക് സപ്ലൈ ഓഫീസ്, മഞ്ചേശ്വരം - 04998 240089. താലൂക്ക് സപ്ലൈ ഓഫീസ്, വെളളരിക്കുണ്ട് - 04672 242720 ടോൾഫ്രീ നന്പർ 1800-425-1550, 1967.
റേഷൻ വിഹിതം
01:54 AM Apr 05, 2017 | Deepika.com