അ​വ​ധി​ക്കാ​ല വ​ച​ന ജ്യോ​തി​സ് ക്യാ​ന്പ് സ​മാ​പി​ച്ചു

01:53 AM Apr 05, 2017 | Deepika.com
തൃ​ക്ക​രി​പ്പൂ​ർ: സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു നാ​ലു ദി​വ​സ​ത്തെ അ​വ​ധി​ക്കാ​ല വ​ച​ന ജ്യോ​തി​സ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ബൈ​ബി​ളി​ലെ പ​ത്തു ക​ൽ​പ്പ​ന​ക​ളു​ടെ വി​ശ​ദീ​ക​ര​ണം വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണു ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ശ്വാ​സ​ത്തി​ലൂ​ന്നി ക​ളി​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കു എ​ളു​പ്പം മ​ന​സി​ലാ​വു​ന്ന രീ​തി​യി​ലാ​ണു പ​രി​ശീ​ല​ക​ർ അ​വ​ത​ര​ണം ന​ട​ത്തി​യ​ത്. മ​ദ്യ​പാ​ന​ത്തി​ന്‍റെ ദൂ​ഷി​ത വ​ല​യം, ദ​യാ​വ​ധം, ഭ്രൂ​ണ​ഹ​ത്യ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കായി ല​ഘു​നാ​ട​ക​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. നാ​ലു ദി​വ​സ​ത്തെ ക്യാ​ന്പും ഒ​രു ദി​വ​സത്തെ പി​ക്നി​ക്കു​മാ​ണ് ക്യാ​ന്പി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ത​ബോ​ധ​ന വി​ഭാ​ഗം മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​നു​ജോ​സ്, സി​സ്റ്റ​ർ മെ​ർ​ലി​ൻ മാ​ത്യു, ജോ​ഷി തോ​മ​സ്, ബി​ന്ദു സൈ​മ​ണ്‍, കെ.​വി. ജോ​യ്സ​ണ്‍, ആ​ലീ​സ് ജോ​ർ​ജ്, ജി​ൻ​സി മ​രി​യ, ശ്രീ​ജ ലൂ​യി​സ്, മി​നി​ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.