അ​യ​ൽ​വാ​സി​ക്കെ​തി​രേ കേ​സ്

01:52 AM Apr 05, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഉ​പ്പി​ലി​ക്കൈ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഹൊ​സ്ദു​ർ​ഗ് നി​ട്ട​ടു​ക്ക​ത്തെ ച​ന്ദ്ര​ശേ​ഖ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രേ ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു.
പ​രാ​തി​ക്കാ​ര​ന്‍റെ അ​യ​ൽ​വാ​സി ന​ന്ദ​കു​മാ​റി​ന്‍റെ പേ​രി​ലാ​ണ് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ബൈ​ക്കി​ൽ വീ​ട്ടിൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ പ​തി​യി​രു​ന്നു ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണു പ​രാ​തി. ത​ക്ക​സ​മ​യം ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും നേ​ര​ത്തെ വ​ഴി​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വി​രോ​ധി​ക​ളാ​യി​രു​ന്നു.