കൈ​ത്ത​റി പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള ഏ​ഴു മു​ത​ൽ

01:52 AM Apr 05, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ, കൈ​ത്ത​റി ആ​ൻ​ഡ് ടെ​ക്സ​റ്റൈ​യി​ൽ​സ് വ​കു​പ്പ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ഹാ​ൻ‌​ഡ‌്‌ലൂം ഡ​വ​ല​പ്മെ​ന്‍റ്് ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ 2017 വി​ഷു ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴു മു​ത​ൽ 13 വ​രെ കൈ​ത്ത​റി വ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​വ​ലി​യ​നി​ൽ സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലേ​യും മ​റ്റു ജി​ല്ല​ക​ളി​ലേ​യും പ്ര​മു​ഖ കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. മേ​ള​യി​ൽ 10 ല​ക്ഷം രൂ​പ​യു​ടെ വി​ൽ​പ​ന​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച മേ​ള​യി​ലൂ​ടെ വി​ൽ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വി​ല്പ​ന ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. മേ​ള​യി​ൽ​നി​ന്നും വാ​ങ്ങു​ന്ന കൈ​ത്ത​റി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം സ​ർ​ക്കാ​ർ റി​ബേ​റ്റ് ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ 1000 രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ൾ ന​ല്കി ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ദി​വ​സേ​ന 1000 രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളും സ​മ്മാ​ന​മാ​യി ന​ൽ​കും.