നീലേശ്വരം: ആംബുലൻസ് വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്തു. അപകടം നടന്നതു പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി. നീലേശ്വരം ഹൈവേ ജംഗ്ഷനിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക്പരിസരത്തായിരുന്നു അപകടം.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു വേണ്ടി കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വൈദ്യുതപോസ്റ്റ് ഇടിച്ചു തകർത്ത വാഹനം സമീപത്തെ കടവ
രാന്തയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മാർക്കറ്റ് പരിസരത്ത് പകൽ വൈദ്യുതവിതരണം ഭാഗികമായി തടസപ്പെട്ടു.
ആംബുലൻസ് ഇടിച്ച് വൈദ്യുതപോസ്റ്റ് തകർന്നു
01:52 AM Apr 05, 2017 | Deepika.com