കാഞ്ഞങ്ങാട്: കെസിവൈഎം തലശേരി അതിരൂപതയിലെ മികച്ച സംഘടനാ പ്രവർത്തകനുള്ള ജോണ്സണ് ജെ.ഓടയ്ക്കൽ അവാർഡ് നേടിയ കെസിവൈഎം അഖിലേന്ത്യാ പ്രസിഡന്റ് സിജോ അന്പാട്ടിനെ കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ ആദരിച്ചു.
കാന്പസിലെ മലയാളം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ സിജോയെ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് പൊന്നാട അണിയിച്ചു. മലയാളം വിഭാഗം മേധാവി ഡോ.എ.എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഡോ.റീജ, ഡോ.മോഹനൻ, സിൻഡിക്കറ്റ് അംഗങ്ങളായ വി.പി.പി. മുസ്തഫ, സന്തോഷ്, പെരികമന, ശങ്കരൻ എന്പ്രാന്തിരി എന്നിവർ പ്രസംഗിച്ചു.
സിജോ അന്പാട്ടിന് കണ്ണൂർ സർവകലാശാലയുടെ ആദരം
01:52 AM Apr 05, 2017 | Deepika.com