ദേശീയപാതയോരത്തെ വാഹന പാർക്കിംഗ് തടയണമെന്ന്
01:52 AM Apr 05, 2017 | Deepika.com
കാസർഗോഡ്: പുതിയ ബസ്സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്തെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന ഗതാഗതതടസം നീക്കണമെന്നു ഡിവൈഎഫ്ഐ വിദ്യാനഗർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്നതിന് മുന്പ് പാതയോരത്തെ വാഹന പാർക്കിംഗ് ഒഴിവാക്കാൻ പൊലീസ് നടപടിയെടുക്കണം. യോഗത്തിൽ ഹരീഷ് ബാബു ചെന്നിക്കര അധ്യക്ഷത വഹിച്ചു. ഷമിൽ ചെന്നിക്കര, മിഥുൻരാജ് എന്നിവർ പ്രസംഗിച്ചു.