ഭാ​ര്യ​യെ ​കൊലപ്പെടുത്തിയ സം​ഭ​വം: ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം

01:52 AM Apr 05, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. വെ​സ്റ്റ് എ​ളേ​രി കൊ​ട്ടി​യാം​കു​ന്ന് താ​ഴ​ത്തു​വീ​ട്ടി​ലെ ടി.​ച​നി​യ(50)​നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2014 ഏ​പ്രി​ൽ 14നു ​കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ കാ​ർ​ത്യാ​യ​നി(38)​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യെ​ന്നാ​ണ് കേ​സ്. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഏ​പ്രി​ൽ 18നാ​ണ് കാ​ർ​ത്യാ​യ​നി മ​രി​ച്ച​ത്.