മദ്യശാലകൾ വരുംതലമുറയോടുള്ള വെല്ലുവിളി: ഫാ.ആൻഡ്രൂസ് തെക്കേൽ
01:52 AM Apr 05, 2017 | Deepika.com
ഭീമനടി: വളഞ്ഞ വഴികളിലൂടെ മദ്യശാലകൾ പുനസ്ഥാപിക്കാനുള്ള നീക്കം വളരുന്ന തലമുറയോടുള്ള വെല്ലുവിളിയാണെന്നു ഫാ.ആൻഡ്രൂസ് തെക്കേൽ. ഭീമനടി ക്രിസ്തുരാജ സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിനെതിരേ അഹോരാത്രം പോരാടിയ കുടിയേറ്റ ജനതയുടെ പിതാവ് മാർ.സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ ജീവിതം നാം മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യത്തിനെതിരെയുള്ള സുപ്രീംകോടതിവിധി പൂർണമായും നടപ്പിലാക്കുകയെന്ന ആവശ്യമുയർത്തിയായിരുന്നു റാലി. സണ്‍ഡേ സ്കൂൾ മുഖ്യാധ്യാപകൻ ജോണ്സണ് ചെത്തിപ്പുഴ, വക്കച്ചൻ തോണാത്ത്, തങ്കച്ചൻ പാതിപുരയിടം, ജോസഫ് വാരണത്ത്, സഖറിയാസ് തേക്കുംകാട്ടിൽ, എബി അന്പലത്തിങ്കൽ, ജെസി സോജൻ,സിസ്റ്റർ ആൻസിലി എന്നിവർ നേതൃത്വം നല്കി.