ജലസംരക്ഷണ ബോധവത്കരണ ക്ലാസ്
01:46 AM Apr 05, 2017 | Deepika.com
പെരുന്പടവ്: എരുവാട്ടി തുടർവിദ്യാ കേന്ദ്രം, ജനത വായനശാല ആൻഡ് ഗ്രന്ഥാലയം, യുവജനവേദി, വനിതാ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എരുവാട്ടി ജനത വായനശാല ഓഡിറ്റോറിയത്തിൽ ജലസംരക്ഷണം, വനവത്കരണം, ആഗോള കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെക്കുറിച്ച് പഠനക്ലാസ് നടത്തി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ പാറോൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. പി.എം. ഷിബു, നാരായണി മേക്കോട്ട് എന്നിവർ പ്രസംഗിച്ചു. ടി. മോഹനൻ ക്ലാസ് നയിച്ചു.