കരുവഞ്ചാൽ: കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേജ് ഉദ്ഘാടനവും വിരമിക്കുന്ന മുഖ്യാധ്യാപകർക്കുള്ള യാത്രയയപ്പ് സ്വീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരെ ആദരിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലൻ നിർവഹിച്ചു.
ബ്ലോക്ക് അംഗം വി.എ. റഹീം, മെന്പർമാരായ ഷൈനി ഏബ്രഹാം വട്ടയ്ക്കാട്ട്, എൻ.യു. അബ്ദുള്ള, ടി.ഡി. ബാബു, പിടിഎ പ്രസിഡന്റ് കെ. സഹീർ, ജോമോൻ ജോസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. വി.എ. അഗസ്റ്റിൻ, എൻ.വി. സുരേന്ദ്രൻ എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് കൊല്ലം അയനം നാടകവേദിയുടെ 'അവനവൻ തുരുത്ത്' നാടകവും നടന്നു.
സ്റ്റേജ് ഉദ്ഘാടനവും യാത്രയയപ്പും
01:46 AM Apr 05, 2017 | Deepika.com