ആംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
01:46 AM Apr 05, 2017 | Deepika.com
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ എളന്പേരത്ത് ആംഗൻവാടി കെട്ടിടം പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുനീറ പാറോൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സത്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള രാജൻ, പഞ്ചായത്ത് അംഗങ്ങളായ ടി. പ്രഭാകരൻ, സി. ഷൈജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.വി. പദ്മനാഭൻ, ഒ.പി. ഇബ്രാഹിംകുട്ടി, പി.പി. ബാലകൃഷ്ണൻ, കെ.എം. പ്രകാശൻ, പി.ടി. ജോൺ, ഒ.പി. ഹംസ, പഞ്ചായത്തംഗം ശ്യാമള, ആംഗൻവാടി വർക്കർ സി.കെ. ബിന്ദു എന്നിവർ പ്രസംഗിച്ചു.