കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ ട്വ​ൻ​റി ട്വ​ൻ​റി ക്രി​ക്ക​റ്റ് നാ​ളെ തു​ട​ങ്ങും

01:44 AM Apr 05, 2017 | Deepika.com
ത​ല​ശേ​രി: കാ​ഴ്ച​യി​ല്ലാ​ത്ത​വ​രു​ടെ ട്വ​ൻ​റി ട്വ​ൻ​റി ക്രി​ക്ക​റ്റ് നാ​ളെ ത​ല​ശേ​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നോ​ർ​ത്ത് മ​ല​ബാ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ബ്ലൈന്‍റ് സ്, ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ബ്ലൈ​ൻ​ഡ്, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ് ബ്ലൈ​ൻ​ഡ് എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണു ട്വ​ൻ​റി ട്വ​ൻ​റി ക്രി​ക്ക​റ്റ് 2017ന് ​ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പ​ന സ​മ്മേ​ള​നം ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി.​ബി. ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജ​നീ​ഷ് ഹെ​ൻ​ട്രി മു​ഖ്യാ​തി​ഥി​യാ​കും.