ട്രാഫിക് ബോധവത്കരണ യാത്ര സംഘടിപ്പിച്ചു
01:38 AM Apr 05, 2017 | Deepika.com
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പോലീസിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ യാത്ര സംഘടിപ്പിച്ചു. ഹെൽമറ്റില്ലാതെയുള്ള ബൈക്ക് യാത്ര, മദ്യലഹരിയിലുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവ അപകടത്തിലേക്ക് നയിക്കുന്നത് ഫ്ലോട്ടിലൂടെ ആവിഷ്കരിച്ചു. സിഐ വി.വി. ലതീഷ്, നഗരസഭാ ചെയർമാൻ പി.പി. രാഘവൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, എഎസ്ഐ കെ.വി. രഘുനാഥ്, എ.പി. മുനീർ എന്നിവർ നേതൃത്വം നൽകി. ഹൈസ്കൂൾ പരിസരത്തു നിന്നാരംഭിച്ച യാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചു.