തളിപ്പറമ്പ്: കുപ്പം മുക്കുന്ന് എരിഞ്ഞിയില്‍ കോളനി നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ഷാര്‍ജ കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സ്മാരക ജലധാര ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കുഴല്‍ കിണര്‍ നിര്‍മിച്ചു ടാങ്കില്‍ നിന്നും പൈപ്പ് വഴി വെള്ളം ഗുണഭോക്താക്കളില്‍ എത്തിക്കുന്നതാണ് പദ്ധതി.
പരിയാരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട എരിഞ്ഞിയില്‍ കോളനിയില്‍ കടുത്ത കുടിവെളള ക്ഷാമമാണ്. വളരെ ദൂരെനിന്നുമായിരുന്നു നാട്ടുകാർ കുടിവെള്ളം ശേഖരിക്കുന്നത്. ഇതിന് പരിഹാരം കാണുമെന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് അംഗം കെ.പി.സല്മത്തും ലീഗ് കമ്മിറ്റിയും ഉറപ്പു നല്‍കിയിരുന്നു.
കുപ്പം സ്വദേശിയും ഷാര്‍ജ കെഎംസിസി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സി.ഷക്കീര്‍ മുന്െ െ കയ്യെടുത്ത് ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഷാര്‍ജ കെഎംസിസി മണ്ഡലം ട്രഷറര്‍ മുസ്തഫ അള്ളാംകുളം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ടി.കെ.അബ്ദുൾ ഹമീദ് ചികിത്സാസഹായ വിതരണം നടത്തി.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂർ, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്മാന് മഹമൂദ് അള്ളാംകുളം, സി.പി. വി അബ്ദുള്ള, അബൂബക്കര്‍ വായാട്, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, പി.വി.അബ്ദുല്‍ ശുക്കൂർ, കെ.പി സല്‍മത്ത്, കെ.ഇബ്രാഹിം, കെ.എം ഫാറൂഖ്, കെ.വി.ടി അഷ്റഫ്, കെ.പി മുഹമ്മദലി സംസാരിച്ചു. വി.വി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
ആശ്വാസമായി കുടിവെള്ളം
01:38 AM Apr 05, 2017 | Deepika.com