ജ​ന​കീ​യാ​സൂ​ത്ര​ണം: മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കും

01:28 AM Apr 05, 2017 | Deepika.com
തിരുവനന്തപുരം: ന​വ​കേ​ര​ള ക​ർ​മ പ​രി​പാ​ടി​യി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണം ര​ണ്ടാം ഘ​ട്ട​ത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കും. ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര​യാ​ള​ത്തു​കോ​ണം ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഗ്രാ​മ​സ​ഭ​യി​ലാ​ണ് വൈ​കി​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി വി​ശി​ഷ്ടാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി. ​ദി​വാ​ക​ര​ൻ എംഎ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി.​ബി​ജു, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക​ര​യാ​ള​ത്തു​കോ​ണം വാ​ർ​ഡ് അം​ഗം യു.​ലേ​ഖാ​റാ​ണി സ്വാ​ഗ​തം പ​റ​യും.
ദേ​ശി​ക പ​ദ്ധ​തി​ക​ളു​ടേ​യും ഹ​രി​ത​കേ​ര​ളം, ആ​ർ​ദ്രം, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി എ​ന്നീ വി​ക​സ​ന​ദൗ​ത്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ​യും മു​ൻ​ഗ​ണ​ന നി​ശ്ച​യി​ക്കാ​നാ​ണ് ഗ്രാ​മ​സ​ഭ​ക​ൾ. ഏ​പ്രി​ൽ ര​ണ്ട ു മു​ത​ൽ ഒ​ൻ​പ​തു​വ​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ക്കു​ന്നു​ണ്ട ്.