ആ​ര്യ​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ്യാപക നാശനഷ്ടം

01:28 AM Apr 05, 2017 | Deepika.com
ആ​ര്യ​നാ​ട്: സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​യ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ര്യ​നാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം.
ഫാ​ന​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ത​ക​ർ​ത്ത നി​ല​യി​ലാ​ണ് മേ​ൽ​ക്കൂ​ര​യി​ലെ മേ​ച്ചി​ൽ ഓ​ടു​ക​ൾ ക​ല്ലു​കൊണ്ടെറിഞ്ഞ് പൊ​ട്ടി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ക്ലാ​സു മു​റി​ക്ക​ക​ത്തെ ഭി​ത്തി​ക​ളെ​ല്ലാം വ​ര​ച്ച് വ​ികൃ​ത​മാ​ക്കി​യി​രിക്കുകയാണ്.
സ്കൂ​ളി​ലെ പ​തി​നാ​ലോ​ളം ബാ​ത്ത് റൂ​മു​ക​ളു​ടെ വാ​തി​ലു​ക​ളും ശൗ​ച്യാ​ല​യ​ങ്ങ​ളി​ലെ ക്ലോ​സ്റ്റ​ട​ക്കം വാ​ഷിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. സ്കൂ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​മാ​സം 28, 30 തീ​യ​തി​ക​ളി​ലെ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ക​ണം സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 31ന് ​രാ​വി​ലെ സ്കൂ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​റി​യു​ന്ന​ത്. പ​രീ​ക്ഷ​ക​ളു​ടെ മേ​ൽ​നോ​ട്ടം പു​റ​മേ നി​ന്നു​ള്ള അ​ധ്യാ​പ​ക​ർ​ക്കാ​യി​രു​ന്നു.
സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വം പു​റ​ത്തു​വി​ടാ​തെ മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന സ്കൂ​ൾ പി​ടി​എ​യോ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ര്യ​നാ​ട് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.