തിരുവനന്തപുരം: സംസ്കൃതി യുടെ പ്രഥമ പുരസ് കാരം കലാം കൊച്ചേറയ് ക്കും ഉഷാമേനോന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അക്ഷര പുരസ്കാരം ദേവൻ പകൽക്കുറിക്കും നൽകുമെന്നു സംസ്കൃതി പ്രസിഡന്റ് ചുനക്കര രാമൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.
പതിനായിരത്തി ഒന്നു രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് അടുത്ത മാസം 15ന് വൈകുന്നേരം നാലിന് എംഎൻവിജി അടിയോടി ഹാളിൽ വച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഡോ: വിളക്കുടി രാജേന്ദ്രൻ, ഇ.യു.അരവിന്ദാക്ഷ മേനോൻ, ഡോ. കെ.സി. ചന്ദ്രമോഹൻ പിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കലാം കൊച്ചേറയ്ക്കും ദേവൻ പകൽക്കുറിക്കും പുരസ്കാരം
01:27 AM Apr 05, 2017 | Deepika.com