കഞ്ചാവ് വാങ്ങുന്പോൾ സൗജന്യമായി സിഗരറ്റ് മേക്കർ
01:27 AM Apr 05, 2017 | Deepika.com
അമരവിള:ബംഗളൂരുവിൽ കഞ്ചാവ് മാഫിയിൽ നിന്ന് നേരിട്ട് കഞ്ചാവ് വാങ്ങുന്നവർക്ക് കഞ്ചാവിനൊപ്പം കഞ്ചാവ് സിഗരറ്റ് രൂപത്തിലാക്കാനുള്ള യന്ത്രവും ചുരുട്ടിയെടുക്കുനുള്ള പേപ്പറുകളും സൗജന്യമായി ലഭിക്കും. രണ്ട് കിലോയിൽ കൂടുതൽ കഞ്ചാവ് വാങ്ങുന്നവർക്കാണ് യന്ത്രം കൂടി ലഭിക്കുന്നതെന്ന് അമരവിളയിൽ ഇന്നലെ മൂന്നു കിലോ കഞ്ചാവുമായി പിടികൂടിയ പ്രതി റിച്ചു വി റിസ്വാൻ പറഞ്ഞു. കൈപ്പിടിയൽ ഒതുങ്ങുന്ന യന്ത്രമാണെങ്കിലും 100 ഗ്രം കഞ്ചാവ് ഉപയോഗിച്ച് നിഷ്പ്രയാസം കഞ്ചാവ് ചുരുട്ടി കഞ്ചാവ് സിഗരറ്റാക്കാം. ഇതിനായി മൂന്നു പാക്കറ്റുകളിലായി മുന്നൂറിലധികം പേപ്പറുകളും സൗജന്യമായി ലഭിച്ചിരുന്നതായി പ്രതി പറഞ്ഞു. ഇത്തരത്തിൽ കഞ്ചാവ് ചുരുട്ടി സിഗരറ്റ് രൂപത്തിൽ ആക്കി വിൽപ്പന നടത്തുന്നതിനാൽ ആവശ്യക്കാരും നിരവധിയാണ്.