എ​ഴു​പ​താം വാ​ർ​ഷി​കത്തിൽ ചെ​റ്റ​ച്ചൽ സ്കൂ​ളിന് ജില്ലാ പഞ്ചായത്തിന്‍റെ വക പുതിയ കെട്ടിടം

01:26 AM Apr 05, 2017 | Deepika.com
വി​തു​ര: ചെ​റ്റച്ചൽ ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​വേ​ള​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്മാ​നം. പു​തി​യ കെ​ട്ടി​ട​ത്തി​നും പാ​ല​ത്തി​നു​മാ​യി 97 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2013 ലാ​ണ് സ്കൂ​ളി​നെ ഹൈ​സ്കൂ​ളാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ശി​ലാ​സ്ഥാ​പ​ന കർമം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു നിർവഹിച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ര​ഞ്ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​വേ​ല​പ്പ​ൻ, പ്ര​ധ​മാ​ധ്യാ​പി​ക പ്ര​മീ​ള, എ​സ് എം ​സി ചെ​യ​ർ​മാ​ൻ അ​നി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.