വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ടു​ക​ര​ത്തി​ന്‍റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി

01:23 AM Apr 05, 2017 | Deepika.com
വെ​ള്ള​റ​ട : വീ​ട്ടു​ക​രം കൃ​ത്യ​മാ​യി അ​ടയ്ക്കുന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വെള്ളറട പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​പ്തി ഭീ​ഷ​ണി.
വീ​ട്ടു​ക​രം അ​ട​ച്ചവർക്കു പോലും അ​ഞ്ചു വ​ർ​ഷ​ത്തെ കു​ടി​ശി​ക​യു​ണ്ടെ​ന്നും ഉ​ട​ൻ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജ​പ്തി ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ത്ത്. വീ​ടു​നിർമിച്ച് ഒ​രു വ​ർ​ഷം ആ​യ​വ​ർ​ക്കു പോലും അ​ഞ്ചു വ​ർ​ഷ​ത്തെ മു​ട​ക്ക​മു​ണ്ടെ​ന്ന് കാണിച്ചാണ് ക​ത്ത്. ജ​പ്തി പേ​പ്പ​ർ ല​ഭി​ച്ച​വ​ർ വീ​ട്ടു​ക​രം അ​ട​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ ത​ടി​ച്ചു കൂ​ടി. ഇതോടെ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ക്യൂ ​നി​ന്ന് വ​ല​ഞ്ഞു. ചി​ല​ർ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റം നടത്തുകയും ചെയ്തു.