ശ്രീ​നാ​ര​യ​ണ ട്ര​സ്റ്റ് നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ സംഘടിപ്പിച്ചു

01:23 AM Apr 05, 2017 | Deepika.com
നെ​ടു​മ​ങ്ങാ​ട്: ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘ​വും ട്ര​സ്റ്റും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ​ശ്രീ​നാ​ര​യ​ണ ട്ര​സ്റ്റ് തി​രു​വ​നന്ത​പു​രം മേ​ഖ​ല​യി​ലെ നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ ത​ല പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അ​ദ്ദേ​ഹം.
നി​ല​വി​ൽ ധ​ർ​മ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ന്യാ​സി വ​ര്യ​ന്മാ​രും ഈ ​ആ​ശ​യ​മാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ന്യാ​സി​മാ​ർ ത്വ​ജി​ക്കേ​ണ്ട​താ​യ സ്വ​കാ​ര്യ താ​ത്പ​ര്യം വ​ച്ചു​പു​ല​ർ​ത്തു​ന്ന ഒ​രു സം​ഘം സാ​ന്യാ​സി​മാ​ർ ചേ​ർ​ന്ന് നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ശ​രി​യ​ല്ല. മേ​യ് 10 ന് ​ന​ട​ക്കു​ന്ന എ​സ്എ​ൻ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ട​ർ.
ജ​ന​കീ​യ കോ​ട​തി​യെ വി​ശ്വാ​സ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കേ​സു​ക​ളു​മാ​യി ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഡി.​പ്രേം​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. എ​സ്എ​ൻ​ട്ര​സ്റ്റ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മു​ഖ്യാ​തി​ഥി​യാ​യി. പ​ത്രാ​ധി​പ​ർ കെ.​സു​കു​മാ​ര​ൻ സ്മാ​ര​ക യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ ആ​ലു​വി​ള അ​ജി​ത്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.