യാത്രയയപ്പും സ്വീകരണവും ഇന്ന്
01:22 AM Apr 05, 2017 | Deepika.com
തിരുവനന്തപുരം : അഖിലേന്ത്യാ ഗാന്ധി സ്മാരക നിധിയുടെ പുതിയ ചെയർമാൻ രാമചന്ദ്രറാഹിക്ക് സ്വീകരണവും സ്ഥാനമൊഴിയുന്ന ചെയർമാൻ പി. ഗോപിനാഥൻ നായർക്ക് യാത്രയയപ്പും ഇന്നു നൽകും. രാവിലെ 10ന് തൈക്കാട് ഗാന്ധിഭവനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുഗതകുമാരി, മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, വി.എസ്. ശിവകുമാർ എംഎൽഎ, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും.