മീററ്റ്: പ്രമുഖ ഹിന്ദി നോവലിസ്റ്റും തിരക്കഥാകൃത്തുമായ വേദ് പ്രകാശ് ശർമ (61) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി മീററ്റിലെ ശാസ്ത്രി നഗറിലായിരുന്നു അന്ത്യം. ശ്വാസകോശാർബുദത്തെ തുടർന്ന് കഴിഞ്ഞ 11 മാസമായി ചികിത്സയിലായിരുന്നു.
ശർമയുടേതായി 176 നോവലുകളാണു പുറത്തുവന്നിട്ടുള്ളത്. 1992 ൽ വാർദിവാല ഗുണ്ടയെന്ന ശർമയുടെ നോവൽ പ്രകാശനം ചെയ്ത ദിവസം സകല റിക്കാർഡുകളും തിരു ത്തി ചൂടപ്പംപോലെയാണു വിറ്റുപോയത്. ആദ്യ ദിനം തന്നെ 15 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. അക്ഷയ് കുമാർ അഭിനയിച്ച ഇന്റർനാഷണൽ ഖിലാഡിയുടെ തിരക്കഥാകൃത്തുകൂടിയാണ് ശർമ.
സാഹിത്യകാരൻ വേദ് പ്രകാശ് ശർമ അന്തരിച്ചു
09:56 PM Feb 19, 2017 | Deepika.com