ബംഗാൾ ഗായിക ബൻസാരി സെൻഗുപ്ത അന്തരിച്ചു
09:56 PM Feb 19, 2017 | Deepika.com
കോൽക്കത്ത: പ്രമുഖ ബംഗാളി ഗായിക ബൻസാരി സെൻഗുപ്ത (71) അന്തരിച്ചു. രോഗബാധിതതയായിരുന്ന ബൻസാരി സെൻഗുപ്ത ദീർഘ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. ഭർത്താവിന്റെ മരണത്തെത്തുടർന്ന് വിഷാദരോഗിയായിരുന്നു ബൻസാരി.