ന്യൂഡൽഹി: കോൽക്കത്തയിൽ നടക്കുന്ന സിപിഎം പ്ലീനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്നു പാർട്ടി പോളിറ്റ് ബ്യൂറോ യോഗം ചേരും. യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയനും ഇന്നലെ ഡൽഹിയിലെത്തി.
ഒന്നരമാസം വീതം കൂടുന്പോൾ പ്ലീനം തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തണമെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നു പ്രധാനമായും യോഗം നടക്കുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്തു നടന്ന പിബിയിൽ വി.എസ്.അച്യുതാനന്ദനെതിരേയുള്ള കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവാദ ചർച്ചകളൊന്നും ഇന്നത്തെ പിബി യോഗത്തിൽ ഉണ്ടാകില്ലെന്നാണു വിവരം. അതേസമയം ഭരണപരമായ ഇടപെടലിലെ സിപിഎം, സിപിഐ തർക്കം മുന്നണി സംവിധാനത്തെ ഉലയ്ക്കുന്ന സാചര്യത്തിൽ അവലോകനം യോഗത്തിൽ നടന്നേക്കും.
കോൽക്കത്ത പ്ലീനം; സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്
01:12 AM Feb 19, 2017 | Deepika.com