ശ്രീനഗർ: കാഷ്മീർ താഴ്വരയിലെ യുവാക്കളെ ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദിനിലേക്കു റിക്രൂട്ട് ചെയ്യുന്ന സംഘത്തെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തു. പത്തുപേരെയാണ് ഇന്നലെ ബാരാമുള്ളയിൽ സൈന്യം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ ഒരാൾ ഹിസ്ബുൾ മുജാഹിദീന്റെ മുതിർന്ന പ്രവർത്തകനാണ്.
മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിലാണ് അഹമ്മദ് ഷാ എന്ന വ്യക്തി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരമനുസരിച്ചാണ് മറ്റുള്ളവരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. താഴ്വരിൽ ഗ്രാമീണന്റെ മരണം ഉൾപ്പെടെ നിരവധി തീവ്രവാദ കേസുകളിൽ പങ്കാളിയാണ് ഷാ എന്ന തൻവീർ.
ഹിസ്ബുൾ ഭീകരർ കാഷ്മീരിൽ പിടിയിൽ
01:06 AM Feb 19, 2017 | Deepika.com