പത്തനംതിട്ട സ്വദേശി കണ്ണപുരത്ത് ട്രെയിനിൽനിന്നു വീണു മരിച്ചു
12:45 AM Apr 05, 2017 | Deepika.com
കണ്ണപുരം: ട്രെയിനിൽനിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ഉല്ലാസ് വി. നായർ (29) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ തിരുവനന്തപുരത്ത് നിന്നും വെരാവലിലേക്കു പോകുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിൽനിന്നും തെറിച്ച് വീണതാണെന്നു കരുതുന്നു. കണ്ണപുരം റെയിൽവേ സ്റ്റേഷനു മുന്നിലെ ട്രാക്കിൽ വീണ ഉല്ലാസിനെ പോലീസ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.