ഇൻഷ്വറൻസ് പദ്ധതി:
തീയതി നീട്ടി
അതിരന്പുഴ: പഞ്ചായത്ത് സമഗ്ര ഇൻഷ്വറൻസ് പദ്ധതി ഏഴാം തീയതിവരെ നീട്ടിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
വസ്തുനികുതി ഇളവിന്
അപേക്ഷ നൽകാം
അകലക്കുന്നം: പഞ്ചായത്തിൽ വസ്തു നികുതിയിളവിന് അർഹതയുള്ള വിമുക്ത ഭടന്മാരും അവരുടെ വിധവകളും നിശ്ചിത ഫോമിലുള്ള അപേക്ഷാഫോറവും അനുബന്ധ രേഖകളും പത്തിനകം സമർപ്പിക്കണം. തുടർന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.
ഒട്ടുപാൽ സംഭരണം
അമയന്നൂർ: വടക്കൻ മണ്ണൂർ റബർ ഉത്പാദക സംഘത്തിൽ ഒട്ടുപാൽ സംഭരണത്തിന്റെ ഉദ്ഘാടനം ഇന്ന് പത്തിന് മലയാർ റബേഴ്സ് എംഡി ഡോ. ബി. രാജീവൻ നിർവഹിക്കും. പ്രസിഡന്റ് ഒ.ഇ. ജോർജ് അധ്യക്ഷത വഹിക്കും.
ഓർമിക്കാൻ
12:36 AM Apr 05, 2017 | Deepika.com