കോട്ടയം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുടെ നിജസ്ഥിതി അറിയാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്.
സംസ്ഥാന എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ ) കോട്ടയം ഗാന്ധി സ്ക്വയറിൽ ആരംഭിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെറ്റോ ചെയർമാൻ രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, കെ.പിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം, പി.ജെ. ആന്റണി, സാബു മാത്യു, ഒ.എം. മുഹമ്മദ് മുസ്തഫ, ജയൻ ആർ. നായർ, ബി. ശ്രീകുമാർ, വി.പി. ബോബിൻ, വി. വരദരാജൻ, പി.എ. പത്മകുമാർ, പ്രഫ, റോണി ജോർജ്, പ്രഫ. തോമസ് കുരുവിള, പി. സുരേഷ്, രേഖ ഹരിദാസ്, ശ്രീജിത് മോഹൻ, ഡോ. കെ.എം. ബെന്നി എന്നിവർ പ്രസംഗിച്ചു.
ചോദ്യപേപ്പർ ചോർച്ച: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന്
12:36 AM Apr 05, 2017 | Deepika.com