വയനാട്ടിൽ ഉത്പാദിപ്പിക്കുന്ന ജൈ​വ​വ​ള​ങ്ങ​ൾ കൃഷിഭവനിലൂടെ നൽകണമെന്ന്

12:23 AM Apr 05, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ള​ങ്ങ​ൾ കൃ​ഷി ഭ​വ​നി​ലൂ​ടെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഓ​ർ​ഗാ​നി​ക് മാ​ന്വ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വ​ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​​തെ അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ വ​ള​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇതിനെതിരേ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കു​രു​മു​ള​ക് സ​മി​തി മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്ന ജൈ​വ വ​ള​ങ്ങ​ളുടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തണം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന​ഡി​ക്ട് തോ​മ​സ്, കു​ര്യാ​ക്കോ​സ്, പി.​വി. ജോ​സ​ഫ്, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി ക്ല​മ​ന്‍റ്, ഷാ​ജി ജോ​സ​ഫ്, ജോ​ണ്‍​സ​ണ്‍ പാ​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.