പുൽപ്പള്ളി: അപ്രതീക്ഷതമായെത്തിയ വേനൽ മഴയിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം.
പട്ടാണിക്കൂപ്പ്, പെരിക്കല്ലൂർ, മാടൽ, പാടിച്ചിറ, ചെറ്റപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായത്.
15 വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇതിന് പുറമെ തെങ്ങ്, കമുക്, വൻമരങ്ങൾ ഉൾപ്പെടെ കനത്ത കാറ്റിൽ ഓടിഞ്ഞ് വീണു. പാടിച്ചിറ പ്രദേശത്തും വ്യാപക കൃഷിനാശമുണ്ടായി.
വേനൽമഴ: പുൽപ്പള്ളി മേഖലയിൽ വ്യാപക കൃഷിനാശം
12:23 AM Apr 05, 2017 | Deepika.com