ച​തു​പ്പി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി

12:23 AM Apr 05, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: കു​ടി​വെ​ള്ളം തേ​ടി​യെ​ത്തി​യ കാ​ട്ടു​പോ​ത്ത് പാ​ന്പ്ര എ​സ്റ്റേ​റ്റി​ലെ ച​തു​പ്പി​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ട്ടു​പോ​ത്തി​നെ ച​തു​പ്പി​ൽ ക​ണ്ടെ​ത്തി​യ​ത്.
എ​സ്റ്റേ​റ്റി​ലെ മ​ത്സ്യ​ക്കു​ള​ത്തോ​ട് ചേ​ർ​ന്ന ച​തു​പ്പി​ൽ കു​ടി​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വ​നം വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​. ട്രാ​ക്ട​റി​ൽ വ​ടം കെ​ട്ടി​യാ​ണ് കാ​ട്ടു​പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
കാ​ട്ടു​പോ​ത്തി​ന്‍റെ ര​ണ്ട് കാ​ലു​ക​ൾക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ലേ​ക്ക് വി​ട്ട​യ​ച്ചു.