കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കില്ലെന്ന് സെറ്റോ ജില്ലാ ചെയർമാൻ ഉമാശങ്കർ പറഞ്ഞു.
സെറ്റോ ജില്ലാ കണ്‍വീനർ ഷാജു ജോണിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ജുഡീഷൽ അന്വേഷണം നടത്തുക, ശന്പളപരിഷ്കരണ കുടിശികയുടെ വെട്ടിക്കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. എം.വി. രാജൻ, വി.സി. സത്യൻ, പി.എസ്. ഗിരീഷ്കുമാർ, എം. സുനിൽകുമാർ, രമേശൻ മാണിക്യൻ, ഒ.എം. ജയേന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കില്ല: ഉമാശങ്കർ
12:22 AM Apr 05, 2017 | Deepika.com