പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ 11-ാം വാർഡ് കാപ്പിസെറ്റ് മുതലിമാരൻ ഉൗരാളി കോളനിയിൽ 100 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോളനി വാസികൾ രംഗത്ത്.
കടുത്ത കുടിവെള്ള ക്ഷാമം കാരണം തലചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചില്ല.
കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ തയാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന്
12:22 AM Apr 05, 2017 | Deepika.com