കൽപ്പറ്റ: കൽപ്പറ്റ ലയണ്‍സ് ക്ലബ്, കൽപ്പറ്റ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയൻസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല യോഗ പരിശീലനം നടത്തും.
ശാരീരികവും മാനസികവുമായ പക്വത കൈവരിക്കുന്നതിനും ബുദ്ധിവികാസത്തിനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കണ്ണടകൾ ക്രമേണ ഒഴിവാക്കുന്നതിനും വേണ്ടിയുള്ള പരിശീലനമാണ് നടത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ അഞ്ച് വരെയാണ് പരിശീലനം.
ഈ മാസം പത്ത് മുതൽ മേയ് 10 വരെയാണ് പരിശീലനം. കൽപ്പറ്റ കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗിക് സയൻസിൽ നേരിട്ടും ഫോണ്മുഖേനയും രജിസ്റ്റർ ചെയ്യണം. ഫോണ്‍: 9447219562, 9497872562. വാർത്താസമ്മേളനത്തിൽ ഡോ. കെ.പി. വിനോദ് ബാബു, പി.ജെ. തങ്കച്ചൻ, ടി.വി. സുന്ദരം, ജി. ശ്രീധർ എന്നിവർ പങ്കെടുത്തു
അവധിക്കാല യോഗപരിശീലനം
12:18 AM Apr 05, 2017 | Deepika.com