ലോ​റി സ​മ​രം തു​ട​രു​ന്നു; മറ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ലോ​റി​ക​ൾ ത​ട​ഞ്ഞു

12:18 AM Apr 05, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മീ​യം വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് ലോ​റി​കളും ടാ​ങ്ക​ർ ലോ​റി​ക​ളും ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു. മാ​ർ​ച്ച് 31 മു​ത​ലാണ് ഇ​ന്ത്യ​ൻ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഗു​ഡ്സ് വെ​ഹി​ക്കി​ൾ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്.
സ​മ​രം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ ഹൈ​ദ​രാ​ബാ​ദി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ച​ര​ക്കു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​ൻ തു​ട​ങ്ങി​യ​ത്. മാ​ന​ന്ത​വാ​ടി താ​ഴെ​യ​ങ്ങാ​ടി​യി​ൽ നി​ര​വ​ധി ലോ​റി​ക​ളാ​ണ് ത​ട​ഞ്ഞി​ട്ടി​രി​ക്കു​ന്ന​ത്.
അ​തേസ​മ​യം ത​മി​ഴ്നാ​ട്ടി​ൽ ലോ​റി ഉ​ട​മ​ക​ൾ സ​മ​രം പി​ൻ​വ​ലി​ച്ച​തി​നാ​ൽ നി​ര​വ​ധി ലോ​റി​ക​ളാ​ണ് നി​ത്യേ​ന വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.